പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.
അസം സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്. ......
കൊച്ചി: ഇൻസ്റ്റഗ്രാം താരം റിൻസി മുംതാസ് ലഹരിക്കേസിൽ വീണ്ടും പിടിയിൽ. നെടുമ്പാശ്ശേരി എയർപോട്ടിന് സമീപത്തെ എം ജെ റസിഡൻസിയി നിന്നാണ് റിൻസി മുംതാസിനെയും കൂട്ടാളികളായ വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ......
ദോഹ: ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) ഇന്റർനെറ്റ് ഓഫ് തിങ്സും (IoT) സംയോജിക്കുന്നത് ലോകത്തെ പുതിയൊരു ഡിജിറ്റൽ വിപ്ലവത്തിലേക്ക് നയിക്കുകയാണെന്ന് വിദഗ്ധർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (IEI) ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച “AI Transforming IoT Eco System” എന്ന വെബിനാറിലാണ് സാങ്കേതിക മേഖലയിലെ ഈ നൂതന മാറ്റങ്ങൾ ചർച്ചയായത്.
ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ IEI ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. ......
പട്ന: ബീഹാറിൽ പുതുചരിത്രം കുറിച്ച് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രിയാകുന്നത്. ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി അധികാരമേറ്റതോടെ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നീണ്ടകാലത്തെ ഭരണത്തിനാണ് വിരാമമായിരിക്കുന്നത്.
രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ സത്യവാചകം ചൊല്ലി കൊടുത്തു. ......
പന്തളം: ശബരിമലയിലെ തിരുവാഭരണത്തിൽ നിന്നും കാണിപ്പൊന്ന് മോഷണംപോയി. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്തി ദർശനത്തിന് വെച്ചതിനിടെയാണ് കാണിപ്പൊന്ന് ആരോ മോഷ്ടിച്ചത്. ......
കൊച്ചി: "തോൽക്കാൻ സർക്കാർ, ജയിക്കാൻ പ്രതികൾ" – സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിലെ കോടികളുടെ അഴിമതിക്കേസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ ഇങ്ങനെ വേണം വിശേഷിപ്പിക്കാൻ. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും കനത്ത തിരിച്ചടി ഏറ്റുവാങ്ങുമ്പോഴും, പ്രമുഖ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാകുന്നു.
കോടതി വിധി ലംഘിച്ചാൽ വിട്ടുവീഴ്ചയില്ല
കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ......
സുരേഷ് വണ്ടന്നൂർ
കേരളത്തിലെ കലാലയങ്ങളിൽ നിന്ന് കേൾക്കുന്ന വാർത്തകൾ പലപ്പോഴും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. നിഷ്കളങ്കമായ സൗഹൃദങ്ങൾ പൂത്തുലയേണ്ട ഇടങ്ങളിൽ, അധികാര പ്രമത്തതയുടെയും മാനസിക വൈകൃതങ്ങളുടെയും ഇരകളായി വിദ്യാർത്ഥികൾ മാറുന്ന കാഴ്ച ഭയാനകമാണ്. ......
ചെന്നൈ: പെരിയാറിന്റെ വിപ്ലവ മണ്ണിൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ അവശേഷിക്കുന്ന വേരുകളും അറുത്തുമാറ്റി ദ്രാവിഡ രാഷ്ട്രീയം പുതിയ പാതയിലേക്ക്. മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി, തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബ്രാഹ്മണ സമുദായത്തെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ......
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഓറൽ പതോളജി വിഭാഗം മേധാവി ഡോ. എസ്.കെ.......
ന്യൂഡൽഹി/തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ഒരു ഭരണത്തുടർച്ചയുടെ കാഹളം മുഴങ്ങുന്നുവെന്ന ആത്മവിശ്വാസത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോ. സംസ്ഥാനത്ത് മൂന്നാം വട്ടവും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമെന്നും എഴുപത്തിയഞ്ചിലധികം സീറ്റുകൾ നേടി കരുത്ത് തെളിയിക്കുമെന്നുമാണ് സി.പി.എം സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. ......